ഉംറ തീർത്ഥാടനം ഒക്ടോബർ മുതൽ പുനരാരംഭിക്കും

Share

റിയാദ്:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ച വിശുദ്ധ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കാന്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നത്.

ഇതിനായി ഹറമിലെത്തുന്നവര്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയം പുതുതായി പുറത്തിറക്കിയ ‘ഇഅ്തമര്‍നാ’ എന്ന ആപ്ലിക്കേഷന്‍ വഴി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
ആരോഗ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒക്ടോബര്‍ നാല് മുതലാണ് ഉംറ തീര്‍ത്ഥാടനം ആരംഭിക്കുക. നാല് ഘട്ടങ്ങളിലായാണ് ഉംറ തീര്‍ത്ഥാടനവും മദീന സിയാറയും പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുകയെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *