ഇ.ഡി കേസിൽ ശിവശങ്കർ അഞ്ചാം പ്രതി

Share

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.  ശിവശങ്കര്‍ അഞ്ചാംപ്രതിയെന്ന് കോടതി. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇദ്ദേഹത്തെ അഞ്ചാം പ്രതിയാക്കിയത്.

ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുമ്പോള്‍ ശിവശങ്കറിന് വിശ്രമം അനുവദിക്കണമെന്നും കോടതി അറിയിച്ചു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമിക്കാന്‍ അനുവദിക്കണം. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും അവര്‍ പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, നാടകീയ രംഗങ്ങള്‍ക്കാണ് കോടതി സാക്ഷിയായത്. തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ശിവശങ്കര്‍ ജഡ്ജിക്ക് സമീപമെത്തി സംസാരിച്ചിരുന്നു. തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ കിടക്കാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ചോദ്യം ചെയ്യലിനിടെ ശിവശങ്കറിന് വിശ്രമം അനുവദിച്ചത്.  …

Leave a Reply

Your email address will not be published. Required fields are marked *