Share
ടെഹ്റാൻ:ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ തെഹ്റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്സിൻ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാൻ ആണവ പദ്ധതിയുടെ ശിൽപ്പിയാണ് മൊഹ്സിൻ ഫക്രിസാദെ.മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികൾ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതിനിടെ, സ്ഫോടനത്തിന്റെ സ്ഥിരീകരിക്കാത്ത ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മൊഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് തലവൻ ഹൊസെയിൻ സലാമി പറഞ്ഞു. പശ്ചിമേഷ്യയിലെ മോശം രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് മൊഹ്സിന്റെ കൊലപാതകം സംഭവിച്ചിരിക്കുന്നത്.