ഇന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സാധാരണ ഗതിയില്‍

Share

നീണ്ട മാസങ്ങള്‍ക്കുശേഷം ട്രെയിന്‍ സംവിധാനം സാധാരണ നിലയിലേക്ക് വരുന്നു. ഇന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം സാധാരണ ഗതിയില്‍ തുടരും. അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം.

ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാര്‍ക്ക് ഉറപ്പാക്കാവുന്നതാണ്. മാത്രമല്ല, പുതിയ നിര്‍ദേശമനുസരിച്ച് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍മുമ്പ് മാത്രമേ രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കുകയുള്ളു. ഈ സമയം വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *