ഇന്ധനവില വർദ്ധനയുടെ ഉത്തരവാദി കേന്ദ്രം; സംസ്ഥാനം നികുതി കുറയ്ക്കില്ല

Share

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മോശമാണെന്നും കേന്ദ്ര സർക്കാർ നികുതി കുറയ്ക്കട്ടേയെന്നും ഇന്ധനനികുതി ജി.എസ്.ടിയിൽ ഉള്‍പ്പെടുത്തട്ടേയെന്നും മന്ത്രി പറഞ്ഞു.

“സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു ഇന്ധന നികുതിയും വർദ്ധിപ്പിച്ചിട്ടില്ല. നികുതി വർദ്ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണ്. അതിനാൽ തന്നെ ഇന്ധനവില വർദ്ധനവിന്റ ഉത്തരവാദി കേന്ദ്രമാണ്, കേന്ദ്രം തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുത്തേ തീരൂ. സംസ്ഥാനങ്ങളുടെ ചെലവില്‍ വിലവർദ്ധന പരിഹരിക്കാന്‍ കേന്ദ്രം നോക്കേണ്ട. കേന്ദ്ര നിലപാടിനെതിരേ ശക്തമായ സമരം വേണം,” ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *