ഇഡിക്കെതിരെ എ.സ്വരാജ് എം.എൽ.എ സ്പീക്കർക്ക് പരാതി നൽകി

Share

ആലുവ: ‘കേരളനിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത സിഎജി റിപ്പോര്‍ട്ടിന്‍മേലുള്ള എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ  അന്വേഷണത്തിനെതിരെ സ്പീക്കര്‍ക്ക് അഡ്വ.എം സ്വരാജ് എംഎല്‍എ പരാതി നല്‍കി. ഇഡി നടപടി അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സഭയുടെ അവകാശം ലംഘിക്കപ്പെടുന്നത് താന്‍ ചൂണ്ടികാട്ടുക മാത്രമാണ് ചെയ്യുന്നതെന്ന് എം സ്വരാജ് പറഞ്ഞു.

ദേശീയ അന്വേഷണ ഏജന്‍സികള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണ്. അന്വേഷണ ഏജന്‍സികളെ കൊണ്ട് രാഷ്ട്രീയ പകപ്പോക്കലുകള്‍ നടത്തുന്നതായും എം സ്വരാജ് ആരോപിച്ചു. ധനമന്ത്രി സംസ്ഥാന താല്പര്യം ഉയര്‍ത്തിപ്പിടിക്കുകയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *