ഇടുക്കി കുണ്ടള ഡാം തുറക്കും: തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം

Share

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലും നിര്‍ത്താതെ മഴ അനുഭവപ്പെടുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടുക്കി കുണ്ടള ഡാം തുറക്കാനാണ് തീരുമാനം. കുണ്ടള ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറക്കുക. തീര പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നു.

ഇടുക്കിയിലടക്കം 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 80 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. 2379 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. പത്ത് ദിവസത്തിന് ഇടയില്‍ ആറടിയാണ് ഇവിടെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാള്‍ 5 അടി വെള്ളം അണക്കെട്ടില്‍ ഇപ്പോള്‍ ഉണ്ട്. 14 അടി കൂടി ജലനിരപ്പ് ഉയര്‍ന്ന് 2394 അടിയിലേക്ക് എത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടതായി വരും.

നിലവില്‍ വൃഷ്ടി പ്രദേശത്ത് 15 മില്ലിമീറ്റര്‍ വരെയാണ് മഴ ലഭിക്കുന്നത്. ഇതാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *