ഇടറോഡുകൾ അടച്ച് തമിഴ്‌നാട്; പൊലീസ് പരിശോധന കർശനമാക്കി

Share

തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി. അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കി. കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വേണം ഇ-പാസ് വാങ്ങാൻ. അതിർത്തിയിൽ എത്തുന്നവരുടെ സാംപിൾ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ കാത്തുനിൽക്കേണ്ടി സാഹചര്യമില്ല. സാംപിളിനൊപ്പം വിലാസവും ഫോൺ നമ്പറും നൽകി യാത്രക്കാർക്ക് പോകാം. പരിശോധനാ ഫലം ഫോണിലേയ്ക്ക് അയച്ചു നൽകുകയാണ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *