ഇങ്ങനെ തേച്ചാൽ ആരും കത്തിവീശിപ്പോകും. തൃശൂർ യുവാവിന് കാസർകോട്ടെ സ്ത്രീ നൽകിയത് മുട്ടൻപ്പണി

Share

കാഞ്ഞങ്ങാട്: ആരും കത്തിവീശി പോകും ഈ കഥ കേട്ടാൽ. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയിനിയെ കാണാൻ തൃശൂരിൽ നിന്നും കുട്ടുകാരനോടൊപ്പം ബൈക്കോടിച്ചു വന്ന കാമുകന് കിട്ടിയത് മുട്ടൻ പണി.

ഇരുപതുകാരിയെന്ന വ്യാജേന കാസര്‍ഗോഡ് കുമ്പളയിലെ വയോധികയായ സ്ത്രീയാണ് യുവാവിനെയാണ് തേച്ചോട്ടിച്ചത്. താൻ വഞ്ചിക്കപ്പെട്ട ക്ഷോഭത്തിൽ കത്തിയെടുത്തു വീശിയായ യുവാവിനെ കൂട്ടുകാരൻ പിടിച്ചു മാറ്റിയതിനാണ് ജീവാപായം ഒഴിവായത്.

തൃശൂരിലെ യുവാവും കുമ്പളയിലെ വ്യാജ പ്രൊഫൈലുകള 20കാരിയുമായി  സാമൂഹിക മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്ക് വളര്‍ന്നതോടെ 20 കാരിയെന്നു പരിചയപ്പെടുത്തിയ യുവതി യുവാവില്‍നിന്ന് പലപ്പോഴായി പണം കൈപ്പറ്റി. പണം പല തവണ കൊടുത്തപ്പോഴാണ്യുവാവിന് കാമുകിയെ നേരില്‍ കാണാന്‍ ആഗ്രഹം തോന്നിയത്.

അങ്ങനെ കഴിഞ്ഞദിവസം യുവാവും സുഹൃത്തും ബൈക്കില്‍ തൃശൂരില്‍നിന്ന് കാസര്‍ഗോഡേക്ക് പുറപ്പെടുകയായിരുന്നു. ബേക്കല്‍ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് കുമ്പളക്കാരി കാമുകിയും എത്തി. പര്‍ദയണിഞ്ഞെത്തിയ കാമുകിയുടെ മുഖം കാണണമെന്ന് യുവാവിന് ആഗ്രഹം. എന്നാല്‍ സ്ത്രീ ആദ്യം സമ്മതിച്ചില്ല. തുടര്‍ന്ന് കബളിപ്പിക്കപ്പെടുകയാണോയെന്ന് സംശയം തോന്നിയത്. അങ്ങനെയാണ് 60 വയസ് പ്രായമുള്ള സ്ത്രീയാണ് ഇരുപതുകാരിയെന്ന വ്യാജേന തന്നെ പറ്റിച്ചതെന്ന് യുവാവിന് മനസിലായത്.ഇതോടെ വാക്കേറ്റവും ബഹളവുമുണ്ടായി. ഇതോടെ ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക യുവാവ് മടക്കി ചോദിച്ചു.

ഇതേ ചൊല്ലിയുള്ള വാക്തര്‍ക്കത്തിനിടയില്‍ യുവാവ് കാമുകിക്കെതിരെ കത്തി വീശി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. സ്ത്രീക്ക് പരാതി ഇല്ലാത്തതിനാല്‍ യുവാക്കളുടെ പേരില്‍ മുഖാവരണം ധരിക്കാത്തതിനടക്കം കേസെടുത്ത് വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *