ആൾമാറാട്ടം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

Share

കോട്ടയം: കോവിഡ്‌ പരിശോധനക്ക്‌ വ്യാജപേരും അഡ്രസും നൽകി ആൾമാറാട്ടം നടത്തിയ കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിനെതിരെ പൊലീസ്‌ കേസെടുത്തു.പകർച്ച വ്യാധി നിരോധന നിയമം,  ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ കേസെടുത്തത്‌.

പോത്തൻക്കോട്‌ പഞ്ചായത്ത്‌  പ്രസിഡന്റ്‌ കെ  വേണുഗോപാലൻ നായരുടെ  പരാതിയിലാണ്‌ കേസെടുത്തത്‌.പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എൽ.പി.സ്കൂളിൽ നടന്ന കൊവിഡ് പരിശോധനയിലാണ്‌ കെ എസ്‌യു പ്രസിഡന്റ്‌ ആൾമാറാട്ടം നടത്തിയത്‌. ഇയാൾ തലസ്‌ഥാനത്ത്‌ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും നിരവധി പേരുമായി സമ്പർക്കത്തിലാവുകയും ചെയ്‌തിട്ടുണ്ട്‌. 

Leave a Reply

Your email address will not be published. Required fields are marked *