ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; ആറ് എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ

Share

ആലപ്പുഴ: ചേര്‍ത്തലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വയലാര്‍ തട്ടാംപറനമ്പ് നന്ദു (22)വാണ് മരിച്ചത്. പ്രദേശത്തുണ്ടായ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണു മരണം.

രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിൽ ആറുപേര്‍ പിടിയില്‍.

പിടിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന.  വയലാര്‍ മേഖലയില്‍ പൊലിസ് സുരക്ഷ വർധിപ്പിച്ചു.

ഉച്ചയ്ക്ക് നടന്ന എസ്.ഡി.പി.ഐയുടെ വാഹന പ്രചരണജാഥയിലെ പ്രസംഗത്തെ ചൊല്ലി  ആർഎസ്എസ് – എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടര്‍ന്ന് വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തുകയും ചെയ്തു.

ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റത്. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇവിടെ വലിയ രീതിയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴ ജില്ലയിൽ ബിജെപി ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ.

Leave a Reply

Your email address will not be published. Required fields are marked *