ആഴ്ചയില്‍ തുടരെ തകര്‍ച്ച, സ്വര്‍ണവില വില ഇന്നും കുറഞ്ഞു

Share

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഈ ആഴ്ചയില്‍ തുടരെ തുടരെയാണ് സ്വര്‍ണവില കുറഞ്ഞത്. ഇന്ന് പവന് 120 കുറഞ്ഞ് 36,800 ലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണം ഗ്രാമിന് 4600 രൂപയുമായി. തുടര്‍ച്ചയായ തകര്‍ച്ചയിലും ഇന്നലെ നേരിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ഇന്നലെ 200 രൂപയാണ് കൂടിയത്.

ഒന്നര മാസത്തെ ഏറ്റവും താഴ്ന്ന വിലയായി 36,720 രൂപയിലേക്ക് സ്വര്‍ണവില വ്യാഴാഴ്ച താഴ്ന്നിരുന്നു. ഇന്നലെ വില 36,920 രൂപയിലേക്ക് ഉയരുന്നതിന് ശേഷമാണ് ഇന്ന് 36,800 രൂപയിലേക്ക് എത്തിയത്. നാല്‍പ്പതിനായിരത്തിനു മുകളില്‍ എത്തിയ സ്വര്‍ണവില സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. കൊറോണ പ്രതിസന്ധിയാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *