ആലുവയിൽ ചുഴലിക്കാറ്റിൽ വാഹനങ്ങൾ പറന്നു

Share

കൊച്ചി: ആലുവയില്‍ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു. വൈദ്യുതിബന്ധം തടസപ്പെട്ടു.  ശക്തമായ കാറ്റിൽ വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ആലുവയ്ക്കടുത്ത് എടത്തലയിലാണ് ചുഴലിക്കാറ്റ് വീശിയത്.ഒരു മിനിറ്റില്‍ താഴെ മാത്രമാണ് കാറ്റ് നീണ്ടുനിന്നത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍മഴ ശക്തമാകും. വടക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ പാലിക്കണം. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദ്ദേശമുണ്ട്. റെഡ് അലർട്ടുള്ള ജില്ലകളിൽ സേനാ വിഭാഗങ്ങളോട് തയ്യാറായി നിൽക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *