ആറു മണിക്കൂർ ചോദ്യം ചെയ്യൽ: ബിനീഷിനെ വിട്ടയച്ചു

Share

ബെംഗലൂരു: മയക്കുമരുന്ന് കേസില്‍ ബെംഗലൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത് ആറുമണിക്കൂര്‍. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്താനാണ് ഇ.ഡി ബിനീഷ് കോടിയേരിയെ വിളിപ്പിച്ചത്. രാവിലെ 11 മണിക്കാണ് ബെംഗളുരു ശാന്തി നഗറിലെ ഇ.ഡി ഓഫീസില്‍ ബിനീഷ് കോടിയേരി എത്തിയത്. 

മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഇടപാടുകളെ കുറിച്ച് അറിവില്ലായിരുന്നു എന്ന മൊഴി ഇ.ഡിക്ക് മുന്നിലും ബിനോയ് കോടിയേരി ആവര്‍ത്തിച്ചെന്നാണ് വിവരം. വിവിധ ആളുകളില്‍ നിന്നായി 70 ലക്ഷത്തോളം രൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ ബിനീഷിന്റെ പങ്കെത്ര എന്ന വിവരങ്ങളും ഇ.ഡി ചോദിച്ചു. ആറ് ലക്ഷം രൂപ മാത്രമാണ് നിക്ഷേപമെന്നാണ് ബിനോയ് കോടിയേരിയുടെ വിശദീകരണം. അനൂപിന്റെ മറ്റു ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ല.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി അനൂപിന് ബന്ധമുള്ളതിനെ പറ്റിയും ചോദ്യങ്ങളുണ്ടായെന്നാണ് വിവരം.  ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡിയുടെ നോട്ടീസ് കിട്ടയതിനാല്‍ കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരി സഹോദരന്‍ ബിനോയ് കോടിയേരിക്ക് ഒപ്പം ബെംഗലൂരുവിലേക്ക് തിരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനെ കുറിച്ച് അടക്കം ഒരു വിവരങ്ങളും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ബിനീഷ് തയ്യാറായിരുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *