ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ കനത്ത പോളിങ്

Share

കണ്ണൂർ :തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാറിലെ നാല് ജില്ലകളില്‍ കനത്ത പോളിംഗ്. 16.89 ശതമാനം പേര്‍ ആദ്യ രണ്ടര മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നു.

കോഴിക്കോട് 16.7, മലപ്പുറത്ത് 17.11, കണ്ണൂര്‍ 17.08, കാസര്‍കോട് 15.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നൂറ്കണക്കിന് ബൂത്തുകൡ ആദ്യ മണിക്കൂറില്‍ തന്നെ വോട്ടര്‍മാരുടെ വലിയ ക്യൂവാണ് ഉള്ളത്. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മനുസിപ്പാലിറ്റിയില്‍ ഇതിനകം 22 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. കോഴിക്കോട് കോര്‍പറേഷനില്‍ 13.7 ശതമാനം പേരും കണ്ണൂര്‍ കോര്‍പറേഷനില്‍ 12.2 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

കോഴിക്കോടിന്റേയും മലപ്പുറത്തിന്റേയും മലയോര മേഖലകളില്‍ പോളിംഗ് കുതിക്കുകയാണ്. പത്തിലേറെ സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചതിനാല്‍ വോട്ടെടുപ്പ് വൈകിയിരുന്നു. ഇവിടങ്ങളിലെല്ലാം ഇപ്പോള്‍ പ്രശ്‌നം പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്.വോട്ടെടുപ്പില്‍ വലിയ വിജയം ഉണ്ടാകുമെന്ന് പ്രമുഖ നേതാക്കളെല്ലാം പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലീഗിന്റെ രാഷ്ട്രീയ അടിത്തറ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്‍ ഡി എഫ് തരംഗമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. യു ഡി എഫ് മലബാറില്‍ തൂത്തുവാരുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതികരിച്ചു. വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ഇവരെല്ലാം പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *