ആഢംബരം ഒട്ടും കുറയ്ക്കേണ്ട! രാജ്ഞിയെപ്പോലെ തന്നെ ഒരു ദിവസം ചിലവഴിക്കാം വെറും 1500 രൂപയില്‍ |Royal Caravan in Britain – Live Like The Queen World’s First And Only Royal Caravan

Share

[ad_1]

ബക്കിങ്ഹാം പാലസിന്റെ മാതൃകയില്‍

ബക്കിങ്ഹാം പാലസിന്റെ മാതൃകയില്‍

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ്‌ ബക്കിങ്ങാം കൊട്ടാരം. ഇതിന്റെ മാതൃകയിലാണ് കാരവനില്‍ ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. കൊട്ടാരത്തിലെ അനുകരിക്കാവുന്ന ആഢംബരങ്ങളെല്ലാം ഈ കാരവാനിലും കാണാം. രണ്ടു കിട്പു മുറി ഒരു വിസിറ്റേഴ്സ് റൂം, അടുക്കള, കൂടാതെ മട്ടുപ്പാവ് എന്നിവയാണ് കാരവാനില്‍ ഉള്ളത്.

സ്വര്‍ണ്ണമയം

സ്വര്‍ണ്ണമയം

ആഢംബരം എന്നവാക്ക മതിയാവാതെ വരും ഈ കാരവന്‍ കൊട്ടാരത്തെ വിശേഷിപ്പിക്കുവാന്‍. കൊട്ടാരത്തിലേതു പോലുള്ള സിംഹാസനം ഇവിടെ കാണാം. അതിശയിപ്പിക്കുന്ന മറ്റൊന്ന് ഇവിടുത്തെ സ്വര്‍ണ്ണം പൂശിയ ടൊയിലറ്റാണ്. രാജകൊട്ടാരത്തിലെ അതേ മാതൃകയിലാണ് ഇവിടെ അലമാര, മേശ, പാത്രങ്ങള്‍ തുടങ്ങിയവ തയ്യാറാക്കിയിട്ടുള്ളത്. സ്വര്‍ണ്ണ നിറമുള്ല മീനുകളുടെ അക്വേറിയവും ഈ രാജകീയ കാരവനില്‍ കാണാം. സാധാരണ ആളുകള്‍ക്കും രാജ്ഞിയെപ്പോലെ ഒരിക്കലെങ്കിലും ആഢംബരത്തില്‍ ജീവിക്കുവാനുള്ള അവസരം നല്കകുയാണ് കമ്പനി ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.

വളര്‍ത്തു നായക്ക് സ്വര്‍ണ്ണം പൂശിയ പാത്രം

വളര്‍ത്തു നായക്ക് സ്വര്‍ണ്ണം പൂശിയ പാത്രം

നായകള്‍ക്കു വലിയ പ്രധാന്യം നല്കുന്നവരായതിനാല്‍ ഇക്കാര്യത്തിലും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. നായയ്ക്കായി പ്രത്യേകം ബെഡ് ഇവിടെയുണ്ട്. കൂടാതെ നായക്ക് ഭക്,ണം നല്കുന്ന പാത്രം സ്വര്‍ണ്ണം പൂശിയതുമാണ്. ബ്രിട്ടീഷ് രാജകുടുംബം സാധാരണയായി വളര്‍ത്തുന്നത് കോര്‍ഗി ഇനത്തിലുള്ല നായകളെയാണ്. അതിനനുസരിച്ചാണ് ഇവിടെയും ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.

നാലു പേര്‍ക്ക്

നാലു പേര്‍ക്ക്

നാലുപേര്‍ക്ക് സുഖമായി ചിലവഴിക്കാവുന്ന തരത്തിലുള്ള രൂപകല്പനയാണ് കാരവാനിന്‍റേത്. 42ft x 20ft ആണ് ഇതിന്റെ കണക്ക്. അതുകൊണ്ടു തന്നെ കുടുംബത്തിനും ദമ്പതികള്‍ക്കു മാത്രമായും സുഖകരമായി ഈ സൗകര്യം വിനിയോഗിക്കാം.

ആഢംബരത്തിന്റെ അവസാന വാക്ക്

ആഢംബരത്തിന്റെ അവസാന വാക്ക്

ഏറ്റവും മികച്ച വെല്‍വറ്റും പട്ടും ഒക്കെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ സ്വര്‍ണ്ണവും വെള്ളിയും ധാരാളം ഉപയോഗിച്ചിട്ടുമുണ്ട്. വൈനിന്‍ഫെ അപൂര്‍വ്വ ശേഖരവും അതീവ രുചികരമായ ഭക്ഷണവും ഇതിലുണ്ട്.

കൊട്ടാരത്തില്‍ എത്തിയപോലെ

കൊട്ടാരത്തില്‍ എത്തിയപോലെ

കൊട്ടാരത്തില്‍ എത്തുന്ന പോലെ തന്നെയുള്ള അനുഭവമാണ് ഇവിടെ എത്തുന്ന താമസക്കാര്‍ക്ക് ലഭിക്കുക. കൊട്ടാരത്തിലെത്തുന്ന വിശിഷ്ട അതിഥികള്‍ക്ക് രാജ്ഞി നേരിട്ട് പാനീയം നല്കി സ്വീകരിക്കുന്നതുപോലെ കാരവനിലും എത്തുന്നവര്‍ക്ക് ലഭിക്കും. രാജകീയ സൗകര്യങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും കമ്പനി തയ്യാറല്ല എന്നാണിത് കാണിക്കുന്നത്.

വൈകിട്ട് അഞ്ചരയോടെ കാരവനിലെ ഗോവണി തുറക്കും. ഇവിടെ മട്ടുപ്പാവിലിരുന്ന് കാഴ്ച ആസ്വദിക്കുവാനും ഷാംപെയ്ന്‍ കഴിക്കുവാനുമെല്ലാം സൗകര്യമുണ്ടാവും.

ഒരു കോടി മുടക്കി, രാത്രിക്ക് 1500

ഒരു കോടി മുടക്കി, രാത്രിക്ക് 1500

പാർക്ക്ഡീൻ റിസോർട്സ് കമ്പനി ഏകദേശം ഒരു കോടി രൂപയോളമാണ് കാരവന്‍ വാങ്ങി ഇത് ഈ കാണുന്ന കൊട്ടാരമാക്കി മാറ്റുവാനായി ചിലവഴിച്ചത്. സ്കാര്‍ബറോ പ്രവിശ്യയിലെ കെയ്റ്റണ്‍ ബേയിലാണ് കാരവന്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. 1500 രൂപയാണ് ഒരാള്‍ക്ക് ഒരു രാത്രിക്കായി ചിലവഴിക്കേണ്ടത്.

3 16003188031444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്

alaska7 2 1600232166ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

crookedforest6 1600158914വടക്കോട്ട് വളഞ്ഞ് നില്‍ക്കുന്ന 400 മരങ്ങള്‍, കാരണം കണ്ടെത്താന്‍ കഴിയാതെ ശാസ്ത്രലോകം

2 1600146976അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍…പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍

[ad_2]

Leave a Reply

Your email address will not be published. Required fields are marked *