ആഡംബര വീടിന് കെ.എം ഷാജി വൻ തുക കോർപ്പറേഷന് അടക്കണം

Share

മലപ്പുറം:  കോഴിക്കോട് വെങ്ങരയിൽ നിർമ്മിച്ച ആഡംബര വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന്‌ കെ എം ഷാജി എംഎൽഎ വീണ്ടും കോർപറേഷനെ സമീപിച്ചു. അനധികൃതമായി വീടുണ്ടാക്കുകയും നികുതിവെട്ടിപ്പ്‌ നടത്തുകയും ചെയ്‌തത്‌ ചോദ്യംചെയ്‌ത്‌ കോർപറേഷൻ നോട്ടീസ്‌ നൽകിയതോടെയാണ്‌, നിർമാണം  നിയമാനുസൃതമാക്കാൻ ഷാജിയുടെ ഭാര്യ ആശ അപേക്ഷ നൽകിയത്‌.

അപേക്ഷ പരിഗണിക്കണെമെങ്കിൽ കെട്ടിട നികുതിയായി കുടിശ്ശിക അടക്കം 1.38 ലക്ഷം അടയ്‌ക്കാൻ കോർപറേഷൻ നിർദ്ദേശിച്ചു. വീട്‌ നിയമാനുസൃതമാക്കണമെങ്കിൽ വീണ്ടും ഫീസുണ്ട്‌. കൂടാതെ റവന്യൂ വകുപ്പിന്റെ വിവിധ നികുതികളും കുടിശ്ശിക അടക്കം ഷാജിക്ക്‌ അടക്കേണ്ടിവരും.  

Leave a Reply

Your email address will not be published. Required fields are marked *