അർണബ് ഗോസ്വാമി അറസ്റ്റിൽ

Share

മുംബെ:റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചു.

മുംബൈയിലെ ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

10 പൊലീസുകാര്‍ അര്‍ണബിന്‍റെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നതിന്‍റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. ടിആർപി തട്ടിപ്പ്, പൊലീസ് സേനയെ അപകീർത്തിപ്പെടുത്തൽ ഉൾപ്പടെയുള്ള കേസുകളിൽ റിപബ്ലിക്ക് ടിവിക്കെതിരെ നേരത്തെ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് ഇന്‍രീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്.

ചാനല്‍ സ്റ്റുഡിയോ ഡിസൈന്‍ ചെയ്തതിന്‍റെ ചെലവായി 83 ലക്ഷം രൂപ അര്‍ണബ് ഡിസൈനര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. തുടര്‍ന്ന് 2018ല്‍ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്തു. ഈ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *