അറിഞ്ഞിരിക്കേണ്ട 3 ഗവൺമെന്റ് ധനസഹായപദ്ധതികൾ

Share

അവസരമുണ്ടായിട്ടും അറിയപ്പെടാതെ പോകുന്ന നിരവധി സർക്കാർ പദ്ധതികൾ നമുക്കുണ്ട്. പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു വലിയ സഹായമായി മാറുന്ന ഇത്തരം പദ്ധതികളിൽ അറിഞ്ഞിരിക്കേണ്ട മൂന്ന് കേരള ഗവൺമെന്റ് ധനസഹായപദ്ധതികൾ നമുക്കൊന്നു പരിചയപ്പെടാം.

സ്വയംതൊഴിൽ ഗ്രാന്റ്

ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണൽ ബിരുദധാരികൾക്ക് കേരളസർക്കാർ ലഭ്യമാക്കുന്ന ധനസഹായ പദ്ധതിയാണ് എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പ്രൊഫഷണൽ ബിരുദധാരികൾക്ക് സ്വയംതൊഴിൽ ഗ്രാന്റ്. 2 ലക്ഷം രൂപ വരെ പരമാവധി സബ്സിഡി തുക ലഭിക്കാവുന്ന പദ്ധതിക്ക് പ്രായപരിധി 40 വയസ്സും വാർഷിക വരുമാന പരിധി 4.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷകൾ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ടൂൾകിറ്റ് ഗ്രാന്റ്

പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർ,കൈപണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് ആധുനിക തൊഴിൽ ഉപകരണങ്ങൾ വാങ്ങുന്നത്തിനായി  കേരളസർക്കാരിന്റെ ധനസഹായപദ്ധതിയാണ് ടൂൾകിറ്റ് ഗ്രാന്റ്. പിന്നാക്ക സമുദായങ്ങളിൽപ്പെട്ട പരമ്പരാഗത കരകൗശലതൊഴിൽ ചെയ്യുന്നവരും വാർഷിക വരുമാന പരിധി 1 ലക്ഷം രൂപയിൽ താഴെ ഉള്ളവരുമായി ആർക്കും പദ്ധതിക്ക് അപേക്ഷിക്കാം. പരിശീലനം അടക്കം പരമാവധി 25000/- രൂപ ഗ്രാന്റ് ആയി അനുവദിക്കപ്പെടുന്നു. അപേക്ഷകർ അതാത് ജില്ലയിലെ പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അഡ്വക്കേറ്റ് ഗ്രാന്റ്

നീതിന്യായ വ്യവസ്ഥയിൽ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാധിനിധ്യം ഉറപ്പാക്കുന്നതിന് ഈ വിഭാഗത്തിലെ നിയമ ബിരുധധാരികൾക്ക് നൽകുന്ന കേരളസർക്കാർ നൽകുന്ന ധനസഹായമാണ് അഡ്വക്കേറ്റ് ഗ്രാന്റ്. വരുമാനപരിധി 1 ലക്ഷം രൂപയിൽ താഴെയുള്ള, അഭിഭാഷക കൌൺസിലിൽ എൻറോൾ ചെയ്ത നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. 12000/- രൂപ വീതം 3 വർഷത്തേക്ക് ലഭിക്കുന്ന ഗ്രാൻഡിന് പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കാം.

സാമൂഹിക – വ്യക്തി വികസനത്തിന് താങ്ങാകുന്ന ഇത്തരം പദ്ധതികൾ നിരവധി നമുക്കുചുറ്റും ഉണ്ടെങ്കിലും പലതും നാം അറിയാതെ പോകുന്നു. സർക്കാർ സേവനങ്ങൾ പൗരന്റെ  അവകാശമാണ്. അവ പരമാവധി പ്രയോജനപ്പെടുത്തി വികസനത്തിന് വഴിയിലേക്ക് എത്തേണ്ടത് നാമോരോരുത്തരുടെയും കടമയും.

Leave a Reply

Your email address will not be published. Required fields are marked *