അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ച്വറി തികച്ച് ദേവ് ദത്ത്

Share

ദുബായ്:ഐപിഎല്ലില്‍ തന്‍റെ ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ധസെഞ്ച്വറി തികച്ച് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി കളത്തിലിറങ്ങിയ ദേവ്ദത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് തന്‍റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയത്. ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണിങ്ങില്‍ തകര്‍ത്താടി ടീമിന് മികച്ച തുടക്കം കൊടുക്കാനും ദേവ്ദത്തിനായി. ഒടുവില്‍ വിജയ് ശങ്കറിന്‍റെ പന്തില്‍ പുറത്താകുമ്പോഴും ഈ യുവതാരം ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷകള്‍ നല്‍കുന്നു.

42 പന്തുകളില്‍ നിന്ന് 56 റണ്‍സാണ് ഈ 20 വയസുകാരന്‍ നേടിയത്. അതില്‍ എട്ട് ബൌണ്ടറികളും അടങ്ങുന്നു. കര്‍ണാടക ടീമിനായും ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായും ദേവ്ദത്ത് കളിച്ചിട്ടുണ്ട്. ലിസ്റ്റ് എയിലും ടി20യിലും മികച്ച റെക്കോര്‍ഡുകളാണ് ദേവ്ദത്തിന്‍റെ പേരിലുള്ളത്. കര്‍ണാടകക്കായി കളിക്കുന്ന ഇടംകയ്യന്‍ ബാറ്റ്സമാനായ ദേവ്ദത്ത് ഒരു മലയാളി കൂടിയാണ്. മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ദേവ്ദത്തിന്‍റെ ജനനം.

Leave a Reply

Your email address will not be published. Required fields are marked *