അരക്കോടിയുടെ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Share

ത്യശൂർ: അരക്കോടി രൂപ വിലവരുന്ന 56 കിലോഗ്രാം ഉണക്ക കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ വെള്ളിക്കുളങ്ങര മോനൊടി മൂഞ്ഞേലി വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ദീപു എന്ന ദീപക് (24 വയസ്), വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം ചോന്നിപ്പറമ്പില്‍ തിലകന്റെ മകന്‍ അനന്തു (23 വയസ്) എന്നിവരെയാണ് ചൊവ്വാഴ്ച്ച രാവിലെ കൊടകര മേല്‍പാലത്തിനു സമീപം വെച്ച് പിടികൂടിയത്.

ഇതില്‍ അനന്തു നിരവധി കേസുകളില്‍ പ്രതിയാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന ആഡംബരക്കാറും പിടികൂടി.
തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ ഐപിഎസ്, റൂറല്‍ ജില്ലാപൊലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി എ രാമചന്ദ്രന്‍, ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *