കൊച്ചി:പ്യൂണായി തുടങ്ങി അതിവേഗം ഗസറ്റഡ് ഓഫീസറായ സഖാവാണ്,കസ്റ്റംസിൽ നിന്ന് സി പി ഐ ( എം ) സംരക്ഷിക്കുന്ന സ്പീക്കറുടെ അഡീഷനൽ പി എ കെ അയ്യപ്പൻ.
വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തിൻറെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടി അയ്യപ്പനെ പ്യൂണായി വച്ചത്,ചാരൻ ആയിട്ടായിരുന്നു.വി എസിനെ നിരീക്ഷിച്ച് പിണറായിയുടെ വിശ്വാസം നേടി അതിവേഗം അഡീഷനൽ പി എ ആയി -ഗസറ്റഡ് റാങ്ക്. ശ്രീരാമകൃഷ്ണൻ സ്പീക്കർ ആയപ്പോൾ അവിടെ നിയോഗിച്ചു.വേണ്ടത്ര നിരീക്ഷണം അയ്യപ്പൻ നടത്തിയതിനാൽ,സ്പീക്കറെ പിണറായി കൈവിട്ട് തുണച്ചിട്ടില്ല.
സ്പീക്കറുടെ ഓഫിസിൽ തുടക്കം അസിസ്റ്റന്റ് പി എ ആയിട്ടായിരുന്നു.
സി എം രവീന്ദ്രനെപ്പോലെ പാർട്ടി നേതാക്കളുടെ വിശ്വസ്തനാണ്,അയ്യപ്പൻ.ജോലിയിലിരുന്ന് പരസ്യങ്ങൾ പിടിച്ചും വരുമാനം നേടി.സ്പീക്കർ ഡോളർ ബാഗുകൾ കോൺസുലേറ്റ് ഓഫിസിൽ എത്തിച്ചത് അയ്യപ്പന് അറിയാം എന്നാണ് മൊഴി.
സാദാ സർക്കാർ ജീവനക്കാരനായ അയ്യപ്പനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിനെ അറിയിച്ചിരിക്കുന്നു.ഈ സംരക്ഷണം എം എൽ എ മാർക്ക് മാത്രമാണുള്ളത്.നിയമസഭയിലോ പരിസരത്തോ മാത്രമാണ് എം എൽ എ മാർക്ക് സംരക്ഷണമുള്ളത്.ക്രിമിനൽ കേസിൽ പെട്ട എം എൽ എ യെ പുറത്തു വച്ച് പിടിക്കാം എന്നതിന് ഉദാഹരണമാണ് ഫാഷൻ ഗോൾഡ് തട്ടിപ്പുകാരൻ കമറുദീൻ.നിയമ സഭാ ചട്ടം 164,165 അനുസരിച്ച് എം എൽ എ യ്ക്ക് സംരക്ഷണം സിവിൽ നടപടികളിൽ നിന്ന് മാത്രമാണ്.സമ്മേളനം ആരംഭിക്കുന്നതിന് 14 ദിവസം മുൻപും സമ്മേളന ശേഷം 14 ദിവസവുമാണ്,ഇത്.
രണ്ടു തവണ വിളിച്ചിട്ടും അയ്യപ്പൻ ഹാജരായില്ല.