അമ്മയെ കഴുത്തുഞെരിച്ചു കൊന്നതിനു ശേഷം മകൻ ജീവനൊടുക്കി

Share

കോട്ടയം: അമ്മയെ കട്ടിലില്‍ ഷാളു കൊണ്ട്‌ കഴുത്തുഞെരുക്കി കൊന്നതിനു ശേഷം സമീപമുറിയില്‍ മകന്‍ കെട്ടിത്തൂങ്ങി മരിച്ചു. ചെമ്പ് മത്തുങ്കല്‍ ആശാരിത്തറയില്‍ തങ്കപ്പന്റെ ഭാര്യ കാര്‍ത്ത്യായനി 70 നെ യാണ് മകന്‍ ബിജു 45 കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.

ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണു സംഭവം. സഹോദരന്‍ സിജു പണിസ്‌ഥലത്തുനിന്ന്‌ ഉച്ചയൂണിന്‌ വീട്ടില്‍ എത്തിയപ്പോഴാണ്‌ കട്ടിലില്‍ അമ്മ മരിച്ചു കിടക്കുന്നതു കണ്ടത്‌. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത മുറിയില്‍ ബിജുവിന്റെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സിജുവിന്റെ നിലവിളികേട്ട്‌ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ്‌ സംഭവം പുറംലോകമറിയുന്നത്‌. ഈ സമയം രണ്ടു പേരും മരിച്ചിരുന്നു. ഉടന്‍ തന്നെ പോലീസ്‌ സ്ഥലത്തേക്ക് പാഞ്ഞെത്തി. മാസങ്ങളായി സ്‌ഥിരമായി പണിക്കുപോകാത്ത ബിജു മദ്യത്തിനടിമയായിരുന്നുവെന്നു പറയപ്പെടുന്നു.

വീട്ടുമുറ്റത്തു നിന്ന മരം വെട്ടി വിറ്റ കാശ് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കില്ലെന്ന് പറഞ്ഞതിന്റെ പ്രകോപനമാകാം കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പോലീസ് പറയുന്നു.

മൃതദേഹങ്ങള്‍ വൈക്കം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ . പോലീസ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും, ഫോറന്‍സിക്ക് വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു.

അഞ്ചു മക്കളടങ്ങിയ ഈ കുടുംബം സന്തുഷ്ട ജീവിതമാണ് നയിച്ചു പോന്നിരുന്നത്. ഇടക്കാലം കൊണ്ടാണ് ബിജു മദ്യത്തിനടിമപ്പെടുന്നത്. ഇതോടെ കുടുംബത്തിലും കലഹം തുടങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ത്ത്യാനിയുടെ ഭര്‍ത്താവ് അഞ്ചു വര്‍ഷം മുമ്പ്  മരിച്ചു പോയതാണ്. മറ്റ്മക്കള്‍ ഗീത, ശാന്ത, അംബിക …

Leave a Reply

Your email address will not be published. Required fields are marked *