*പ്രസിഡന്റ് സ്ഥാനാർത്ഥി ആകാനുള്ള യോഗ്യത
നാലുവർഷം കൂടി ഇരിക്കുമ്പോഴാണ് അമേരിക്കയിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കയില്‍ ജനിച്ച, 14 വർഷമെങ്കിലും അമേരിക്കയിൽ ജീവിച്ച ഒരാൾക്കു മാത്രമേ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയുള്ളൂ. 35 വയസ്സാണ് ഏറ്റവും കുറഞ്ഞ പ്രായം. ഒരു പ്രസിഡന്റിന് ഭരിക്കാനുള്ള കാലാവധി നാലു വർഷമാണ്. ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുതവണ മത്സരിക്കാന്‍ കഴിയും.
* വോട്ടിംഗ് സമ്പ്രദായം
18 വയസ് തികഞ്ഞ ഏത് അമേരിക്കൻ പൗരനും വോട്ട് ചെയ്യാൻ അവകാശം ഉണ്ട്. ഓരോ നാല് വർഷം കൂടുമ്പോഴും നവംബർ മാസത്തിലെ ആദ്യ ചൊവ്വാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നു. വോട്ടർമാർ രേഖപ്പെടുത്തുന്ന വോട്ടിനെയാണ് പോപ്പുലർ വോട്ട് എന്ന് പറയുന്നത്. വോട്ടർമാർക്ക് നേരിട്ട് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുവാൻ സാധിക്കുകയില്ല. പ്രസിഡണ്ടിനെയും വൈസ് പ്രസിഡന്റ് തെരഞ്ഞെടുക്കാനുള്ള അധികാരം ഇലക്ടറൽ കോളേജിനാണ്. ഈ ഇലക്ടറൽ കോളേജിലേക്കുള്ള 538 അംഗങ്ങളെയാണ് അമേരിക്കൻ പൗരന്മാർ വോട്ട് ചെയ്തു തിരഞ്ഞെടുക്കുക.
* വോട്ടിംഗ് ഘട്ടം
നാല് ഘട്ടങ്ങളിലായാണ് അമേരിക്കൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം പ്രൈമറി/കോക്കസ്. ചർച്ചകളിലൂടെയും വോട്ടെടുപ്പുകളിലൂടെയും പാർട്ടി അംഗങ്ങൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന ഘട്ടമാണ് ഇത്. രണ്ടാം ഘട്ടം ദേശീയ കൺവെൻഷൻ. മൂന്നാം ഘട്ടം പൊതു തിരഞ്ഞെടുപ്പ്. നാലാം ഘട്ടം ഇലക്ടറൽ കോളേജ്.
ഓരോ സംസ്ഥാനത്തുനിന്നും നിശ്ചിത എണ്ണം അംഗങ്ങളാണ് ഇലക്ടറല്‍ കോളേജിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇലക്ട്രൽ കോളേജ് വോട്ടിൽ കേവല ഭൂരിപക്ഷമായ 270 വോട്ടുകൾ നേടിയാൽ മാത്രമേ ഒരു സ്ഥാനാർഥി അമേരിക്കൻ പ്രസിഡന്റ് പദവി സ്ഥാനം വിജയിക്കുകയുള്ളൂ.
* തെരഞ്ഞെടുപ്പിന്റെ പ്രത്യേകത
പോപ്പുലര്‍ വോട്ടില്‍ ഭൂരിപക്ഷം കിട്ടിയ ഒരു സ്ഥാനാര്‍ഥിയെ തോൽപ്പിക്കുവാൻ ഇലക്ടറല്‍ കോളേജിലെ വോട്ടെടുപ്പിന് സാധിക്കുമെന്നതാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഏറ്റവും കൗതുകകരമായ വിഷയം. പോപ്പുലർ വോട്ടിംഗ് പിന്നിൽ ആയിട്ട് കൂടിയും ഇലക്ടറല്‍ കോളേജിലെ വോട്ടെടുപ്പില്‍ ഭൂരിപക്ഷം വിജയിച്ച് പ്രസിഡന്റായ സ്ഥാനാർത്ഥികൾ അമേരിക്കയിലുണ്ട്.
1824, 1876, 1888, 2000, 2016 എന്നീ വർഷങ്ങളിലെല്ലാം ഇത്തരം അട്ടിമറി വിജയങ്ങൾ സാക്ഷ്യംവഹിച്ചവയാണ്. അതുകൊണ്ടുതന്നെ ഓരോ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും അവസാന നിമിഷം വരെയും ഉദ്യോഗജനകമാണ്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്ക് എന്നീ രണ്ട് മുഖ്യധാര പാർട്ടികളെയും മാറിമാറി പിന്തുണയ്ക്കുന്ന, താരതമ്യേന വലിയ ജനസംഖ്യയുള്ള ചില സംസ്ഥാനങ്ങളാണ് പലപ്പോഴും തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്നത്. ഇത്തവണ പലയിടത്തും ജോ ബൈഡന് മുൻതൂക്കം ഉണ്ടെങ്കിലും ഈ അവസാനകടമ്പ കടക്കും വരെയും തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുക മാത്രമേ മാർഗമുള്ളൂ.

2016ലെ തിരഞ്ഞെടുപ്പിലും ക്ലിന്റണിന് എതിരെ മത്സരിച്ചപ്പോൾ 2.9 മില്യൻ പോപ്പുലർ വോട്ടുകൾക്ക് പിന്നിലായിരുന്ന ഡൊണാൾഡ് ട്രംപ് അവസാനനിമിഷമാണ് ഇലക്ടറൽ വോട്ടിലൂടെ വിജയം കണ്ടെത്തിയത്. ഈ ചരിത്രം ആവർത്തിക്കുമോ അതോ രാജ്യം ജോ ബൈഡൻ ഒപ്പം നിൽക്കുമോ എന്ന് അറിയുവാൻ തെരഞ്ഞെടുപ്പു വിധി വരും വരെ കാത്തിരിക്കേണ്ടിവരും.
SSC Recruitment 2020
SSC CGL