Share
കൊച്ചി: ആന്തരികാവയവത്തിന് പരിക്ക് സംഭവിച്ച് ചികിത്സ തേടിയ നടന് ടൊവിനോ തോമസിന് പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍. അമിത രക്തസ്രാവം മൂലമാണ് ഇന്നലെ ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.
കല എന്ന പുതിയ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. ആന്തരിക നാഡിക്ക് മുറിവേറ്റതാണ് അമിത രക്തസ്രാവം ഉണ്ടാകാന്‍ കാരണമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ടൊവിനോയുള്ളത്.
ടൊവിനോയുടെ ആരോഗ്യസ്ഥിതി തൃപ്തികരണമാണെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞത്. രണ്ട് ദിവസം മുന്‍പാണ് ടൊവിനോയ്ക്ക് പരിക്കേല്‍ക്കുന്നത്. എന്നാല്‍, വീണ്ടും സംഘട്ടന രംഗങ്ങള്‍ അഭിനയിക്കുകയായിരുന്നു. തുടര്‍ന്നാണ് രക്തസ്രാവം ഉണ്ടായത്.