അമിത് ഷാ ചെന്നൈയിലേക്ക്: രണ്ട നികാന്തുമായി കുടിക്കാഴ്ച്ച നടത്തും

Share

കണ്ണുർ:ബി.ജെ.പി- അണ്ണാ ഡി.എം.കെ ബന്ധം ഉലയുന്നതിനിടെ തമിഴ്നാട് സന്ദർശിക്കാനൊരുങ്ങി അമിത് ഷാ. ശനിയാഴ്ചയാണ് അമിത്ഷാ ചെന്നൈയിലെത്തുക. വെട്രിവേൽ യാത്ര നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എൽ മുരുകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുന്ന കാര്യത്തിൽ സംസ്ഥാന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. നടൻ രജനീകാന്തുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തിയേക്കും.

കോർ കമ്മിറ്റി അംഗങ്ങൾ ,സംസ്ഥാന സമിതി അംഗങ്ങൾ ,മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തും .സർക്കാർ പരിപാടികളിലും പങ്കെടുക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് അമിത് ഷാ ചെന്നൈയിൽ എത്തുന്നത്.

ഏറെ നിർണ്ണായക തീരുമാനങ്ങൾ അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിൽ എടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. രജനികാന്തിനോട് കൂടിക്കാഴ്ചയ്ക്ക് ബിജെപി നേതാക്കള്‍ സമയം ചോദിച്ചിട്ടുണ്ട്. അമിത് ഷാ- രജനികാന്ത് കൂടിക്കാഴ്ച സാധ്യമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *