അമാൻ ഗോൾഡ് തട്ടിപ്പ്:
14 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Share

കണ്ണൂർ: അമാന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്ത്. ഇന്ന് രാവിലെ മാത്രം 14 പേരാണ് പരാതിയുമായി എത്തിയത്. ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ അമാന്‍ ഗോള്‍ഡിനെതിരേ മൂന്ന് പരാതികളില്‍ പയ്യന്നൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി. നൂറുദ്ദീന്‍, പെരുമ്പയിലെ കെ. കുഞ്ഞാലിമ, കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ടി.പി ഇബ്രാഹംകുട്ടി എന്നിവരുടെ പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയതത്. രാമന്തളി വടക്കുമ്പാട് സ്വദേശിയായ അമാന്‍ ഗോള്‍ഡ് മാനേജിങ് ഡയരക്ടര്‍ പി.കെ മൊയ്തു ഹാജിക്കെതിരേയാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *