അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷനാകും

Share

കൊച്ചി: : ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള മുൻ എംപി എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനാകും. 12 ഉപാദ്ധ്യക്ഷൻമാരെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ കേന്ദ്ര മന്ത്രി രാധാമോഹൻ സിംഗ് തുടങ്ങിയവർ ഉപാദ്ധ്യക്ഷൻമാരാണ്.

Leave a Reply

Your email address will not be published. Required fields are marked *