അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ജനുവരി 16ന് തുടങ്ങും

Share

പനാജി:ഇന്ത്യയുടെ 51–ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം (ഐഎഫ്എഫ്‌ഐ) ഗോവയില്‍ 2021 ജനുവരി 16 മുതല്‍ 24വരെ നടക്കും. 2020 നവംബര്‍ 20 മുതല്‍ 28 വരെ നടത്താനുള്ള മുന്‍ തീരുമാനം കോവിഡിന്റെ പശ്ചാത്തലത്തിലാണ് മാറ്റിയത്.

പുതിയ സാഹചര്യത്തില്‍ ചലച്ചിത്രോത്സവം സാമ്പ്രദായിക, ഓണ്‍ലൈന്‍ രീതികള്‍ സമന്വയിപ്പിച്ചാണ് നടത്തുക. അന്താരാഷ്ട്ര ചലച്ചിത്രോത്സവ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കും.  അടുത്തിടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പാലിച്ച കോവിഡുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും കര്‍ശനമായും നടപ്പാക്കും.

ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *