അഞ്ചാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍, കാരണം?

Share

പത്തുവയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബേക്കലിലാണ് സംഭവം. ബേക്കല്‍ ഹദ്ദാദ് നഗറിലെ ആശയുടെയും പവിത്രന്റെയും മകളായ അഷിതയാണ് മരിച്ചത്. ഇന്നലെ അഞ്ചരയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു.

പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിയാണ് അഷിത. അശ്വിന്‍ സഹോദരനാണ്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ട ഉടനെ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ വഴിയില്‍ വച്ച് തന്നെ മരണം സംഭവിച്ചിരുന്നു. എന്തിനാണ് ജീവനൊടുക്കിയതെന്ന് വ്യക്തമല്ല.

പിതാവ് പവിത്രന്‍ ദുബൈയിലാണ്. വിവരമറിയിച്ചിട്ടുണ്ടെന്നും ഇന്ന് നാട്ടിലെത്തുമെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ മാതാവ് പുറത്ത് തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സഹോദരന്‍ വീടിനകത്തും. കേള്‍വിക്കുറവുളള കുട്ടിയാണ് ആഷിത.

Leave a Reply

Your email address will not be published. Required fields are marked *