Share
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനേയും മാനേജറെയും അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടൂ .ഇരുവരെയും തിങ്കളാഴ്ച ഹാജരാക്കാനാണ് ജസ്റ്റിസ് പി വി ആശയുടെ നിർദേശം.
മെഡിക്കൽ പി ജി ക്ലാസുകൾ പുനരാരംഭിക്കണമെന്ന കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഇരുവരോടും ഇന്ന് കോടതിയിൽ നേരിട്ട് ഹാജാരാവാൻ കോടതി നിർദേശിച്ചിരുന്നു. ഉത്തരവ് പാലിക്കാഞ്ഞതിനാലാണ് അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവിട്ടത്.